ശരിയായ ദേശീയ പുനഃസംഘടനക്കുവേണ്ടി വ്യക്തിനിർമ്മാണം അനിവാര്യം
ആദർശം പ്രത്യക്ഷത്തിൽ സാക്ഷാത്കരിക്കാൻ ഒരു പദ്ധതി ആവശ്യമാണ്. അത്തരത്തിൽ രാജ്യ പുനർനിർമ്മാണത്തിനായി തികച്ചും അനിവാര്യമാണ് ശരിയായ വ്യക്തി നിർമ്മാണം.
ജനതയുടെ മനോഭാവത്തിൽ പൂർണമായ ഒരു വിപ്ലവം വരുത്തുകയെന്നതാണ് ഇന്നത്തെ അടിയന്തരപ്രധാന്യമുള്ള ആവശ്യം.ഇത്തരത്തിലുള്ള മാനസിക വിപ്ലവത്തിന്റെ അഭാവമാണ് നമ്മെ വര്ഷങ്ങളോളം വിദേശ ആധിപത്യത്തിന്റെ പിടിയിലകപ്പെടുത്തിയത്.
ആയതിനാൽ വ്യക്തിനിർമ്മാണത്തിനായി വേണ്ട ആദ്യ ഒറ്റമൂലി ഈ മാനസിക വിപ്ലവമാണ്; ഭൗതികവിപ്ലവമല്ല.
ഓരോ വ്യക്തിയേയും പ്രത്യേകം പ്രേത്യേകമെടുത്തു, സംഘടിതദേശീയ ജീവിതത്തിനായി രൂപം കൊടുത്തുകൊണ്ട് ജനതയുടെ മുഴുവൻ മനോഭാവത്തിലും ചിന്താസരണിയിലും സ്വഭാവത്തിലും സമഗ്രമായ പരിവർത്തനം കൊണ്ടുള്ള യത്നമാണ് വേണ്ടത്.എന്നാൽ അത് നിശ്ശബ്ദവും നിരന്തരവും ഏഗാഗ്രവുമായ സമീപനത്തിൽ നിന്ന് മാത്രമേ സാദ്ധ്യമാകു.
രാഷ്ട്രം പലപ്പോഴും അതിന്റെ ക്ലേശകരമായ ഘട്ടങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടു മാറ്റത്തിന്റെ കാലഘട്ടമാണ്, ആയതിനാൽ ഈ കാലഘട്ടത്തിലുള്ള പുനഃസംഘടന വളരെ അനിവാര്യവും അത്യന്തം കഠിനാവുമാണ്. ദേശീയ പുനഃസഘടനയെന്നാൽ ദേശീയ സ്വാഭാവവും ഐക്യവും ഊട്ടിവളർത്തുകഎന്നാണർത്ഥം. അതിന്റെ ലക്ഷ്യം മാതൃഭൂമിയോടുള്ള ഉൽക്കടമായ ഭക്തി, സഹോദര്യഭാവന, ധീരത, ആദർശങ്ങളോട് അഗാധമായ ഭക്ത്യാദരങ്ങൾ, പൗരുഷം മുതലായ ശ്രേഷ്ഠ ഗുണങ്ങളെ ഉണർത്തുക എന്നതാണ്. മനസ്സിനെ സംസ്കരിക്കാനും സ്വഭാവശുദ്ധി വളർത്താനും പ്രഭാഷണങ്ങൾ നടത്തിയത്കൊണ്ടോ സത്യപ്രതിജ്ഞയെടുപ്പിച്ചത്കൊണ്ടോ മാത്രം സാധ്യമാവുകയില്ല. രാഷ്ട്രത്തോടുള്ള ഭക്തി വർഷാനുവര്ഷം അനുദിനം കത്തികൊണ്ടിരിക്കുന്ന കേടാവിളക്ക് പോലെയായിരിക്കണം.
മേൽ പ്രസ്താവിക്കപ്പെട്ട കാര്യങ്ങളിൽ നിന്നും ബീജാവാപം ചെയ്യുന്നത് രാഷ്ട്രത്തോടുള്ള അചഞ്ചലമായ ഭക്തിയാണ്. ആ അചഞ്ചലമായ ഭക്തിയാണ് നമ്മുടെ വ്യക്തിനിർമ്മാണത്തിന്റെ അടിസ്ഥാനശില. ദേശീയ വീഷണമുള്ള ഒരു മിഷണറിയകണം ഓരോ പൗരനും.
ഒരായിരം വര്ഷങ്ങളായി, ഒരായിരത്തിയൊന്നു കാരണങ്ങൾകൊണ്ടു ചിന്നിച്ചിതറി കിടക്കുന്ന ഒരു രാഷ്ട്രത്തെ, സംഘടിപ്പിക്കുക എന്ന മഹത്തായ കാര്യം ചെയ്തു തീർക്കണം എന്ന തീവ്രമായ ബോധത്തോടെയുള്ളവനകണം യഥാർത്ഥ പൗരൻ.
ദേശീയപുനരുദ്ധാരണപ്രവർത്തികൾക്കുള്ള ഫലപ്രദമായ ഒരുപകരണമായിത്തീരനായി ശ്രമിക്കണം ഓരോ പൗരനും.
ഇത് തന്നെയല്ലേ ആ അവസാനത്തെ ശിലയിൽ ഇരുന്നുകൊണ്ട് സ്വാമി വിവേകാനന്ദനും ചിന്തിച്ചത്. ഭാരതത്തിന്റെ അധപതനത്തിന്റെ കാരണമായി അദ്ദേഹം കണ്ടെത്തിയതും വ്യക്തിനിർമ്മാണത്തിന്റെ അഭാവമാണ്.
''മാറ്റം അനിവാര്യമാണ്" ;
ഭാരതീയ പാരമ്പര്യ സ്വഭാവശുദ്ധി ഏറ്റവും മുൻപന്തിയിൽ ആയിരുന്നുവെന്നു നമുക്കറിയാം, എവിടെ എപ്പോഴാണ് നമുക്കു മൂല്യചുതി സംഭവിച്ചത്. കാമിനി, കാഞ്ചനം, മദ്യം, എന്നിവയോട് അമിതസക്തിയുള്ളവരായി മാറപെട്ടിരിക്കുന്നു.
പ്രാചീനയുഗങ്ങൾ തൊട്ടു ഇക്കാലത്തെ മഹാത്മാക്കൾ ആരെയെല്ലാമാണോ നമ്മുടെ തത്വ ചിന്തയുടെയും സംസാകാരത്തിന്റെയും പാതകവാഹകരായി നാം കാണക്കാകുന്നത്, അവരെല്ലാം വാക്കിലും പ്രവർത്തിയിലും പരമസത്യവുമായി പൊരുത്തപ്പെട്ട പരിശുദ്ധാത്മകളാണ്.
ഈ സമീപനമാണ് ഓരോ പൗരനും ഉണ്ടാകേണ്ടത്. ഇത്തരം പൗരന്മാർ നമ്മുടെ ദേശീയ പാരമ്പര്യത്തിന്റെ യഥാർത്ഥ പ്രതീകങ്ങളായി മിന്നിതിളങ്ങുക തന്നെ ചെയ്യും.
Thank u
ReplyDelete