The Great Day
ഭാരതം ഇന്ന് 69 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വരുകയും അന്ന് തന്നെ ഇന്ത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. 1947 ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും പൂർണമായ സ്വാതന്ത്ര്യം പ്രാപിച്ചത് 1950 ജനുവരി26 എന്ന് വേണം കരുതാൻ. ഈ ദിവസമാണ് Dr രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ടത്. സ്വാതന്ത്ര്യദിനം പോലെ മറ്റൊരു സുപ്രധാന ദിനം തന്നെയാണ് ജനുവരി 26. ഈ ദിനത്തിന്റെ മഹത്വം ഒന്ന് ഓർമപ്പെടുത്തിയെന്നു മാത്രം.
എന്തെന്നാൽ ഇന്ന് ചിലർക്കെങ്കിലും റിപ്പബ്ലിക് ഡേ എന്നത് രാഷ്‌ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലിൽ നിന്ന് ഇൻഡ്യാഗേറ്റ് വഴി ചുവപ്പുകോട്ടയിലേക്കുള്ള ഒരു സൈനിക ഘോഷയാത്രയായി മാത്രം മാറി.
എന്നാൽ ഓരോ റിപ്പബ്ലിക് ദിനങ്ങളും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയും , ഇന്ത്യയുടെ സ്വയം പര്യാപ്തതയും , ഇന്ത്യയുടെ സൈനിക ശക്തിയും വിളിച്ചറിയിക്കുന്നതാണ്.
ഇന്ത്യയുടെ ശക്തി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന ദിനം.
ഓരോ ഭാരതീയന്റെയും അഭിമാന നിമിഷം....
എല്ലാ ഭാരതീയർക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.
Jai Hind.....🇮🇳🇮🇳🇮🇳
Comments
Post a Comment